തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ നിയമനം

June 8, 2021 - 4:14 pm

കോഴിക്കോട്: എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആർസിഐ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും യോഗ്യതയും – ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ), റീഹാബിലേറ്റഷന്‍ സൈക്കോളജിസ്റ്റ് (എംഫില്‍ റീഹാബിലേറ്റഷന്‍ സൈക്കോളജി/പിജിഡിആര്‍എഫ് ), സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് (ബിഎസ്എല്‍പി), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (ഡി- എഡ്, എസ് ഇ – എഎസ്ഡി / ഐ ഡി).
അപേക്ഷകള്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 10 ന്  മൂന്ന് മണിക്കകം ലഭിക്കണമെന്ന് സെക്രട്ടറി  അറിയിച്ചു. അപേക്ഷകള്‍  ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2260272, bdochrkkd@gmail.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *