ഇന്ത്യക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ കമലാഹാരിസ്‌

ന്യൂ ഡല്‍ഹി: ഇന്ത്യക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസ്‌. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെയാണ്‌ കമലാഹാരിസ്‌ ഈ വിവരം അറിയിച്ചത്‌. ആഗോളതലത്തില്‍ 25മില്യണ്‍ ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ വിതരണം ചെയ്യാനുളള പദ്ധതിയുടെ ഭാഗമാണിത്‌. മെക്‌സിക്കോ പ്രസിഡന്റ് അന്‍ഡ്രസ്‌ മാനുവെല്‍ ലോപസ്‌, ഗ്വാട്ടിമാല പ്രസിഡന്‍റ് അലഹാന്‍ ദ്രോജിയാ മത്തി, ട്രിനിഡാഡ് ആന്റ് ടൊബാഗോ കീത്ത്‌ റൗളി എന്നിവരോടും കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ ഹാരിസ്‌ അറിയിച്ചിട്ടുണ്ട്‌.

കമലാ ഹാരിസിന്റെ ഫോണ്‍സംഭാഷണത്തിന്‌ പിന്നാലെ ഇന്ത്യക്ക്‌ വാക്‌സിന്‍ കൈമാരാനുളള തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രധാന മന്ത്രി ട്വീറ്റ്‌ ചെയ്‌തു.അമേരിക്കയുടെ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും നന്ദിഅറിയിക്കുന്നതായും മോദി തന്റെ ട്വീറ്റില്‍ പറയുന്നു. ഇന്ത്യ യുഎസ്‌ വാക്‌സിന്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുളള കാരങ്ങള്‍ ചര്‍ച്ചചെയ്‌തുവെന്ന്‌ അദ്ദേഹം തന്റെ ട്വീറ്റില്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ നല്‍കുന്ന 25 മില്യണ്‍ ഡോസില്‍ ആറ്‌ മില്യണ്‍ ഇന്ത്യ ഉള്‍പ്പെടയുളള വിവിധ രാജ്യങ്ങള്‍ക്ക്‌ അമേരിക്ക നേരിട്ട്‌ കൈമാറും. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ്‌ വാക്‌സിന്‍ ആഗോള തലത്തില്‍ കൈമാറാനാണ്‌ അമേരിക്ക ഉദ്ദേശിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം