റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ തന്നെ പുറത്താക്കിയതെന്ന്‌ ഋഷി പല്‍പ്പു

June 2, 2021 - 10:56 am

തിരുവനന്തപുരം ; ബിജെപി.യില്‍ നിന്ന്‌ തന്നെ പുറത്താക്കിയത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ ഒബിസി മോര്‍ച്ചാ പ്രസിഡന്റായിരുന്ന ഋഷി പല്‍പ്പു. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നത്‌ കൊടകര കുഴല്‍പ്പണ കേസ്‌ മൂലമാണെന്നും അദ്ദേഹം പറഞ്ഞു . കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിട്ടതിനെ തുടര്‍ന്ന്‌ ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. താന്‍ പാര്‍ട്ടിവിരുദ്ധ നിലപാട്‌ സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേള്‍ക്കാതയാണ്‌ തന്നെ പുറത്താക്കിയതെന്നും ഋഷി പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷന്‍ ഫോണില്‍ വിളിച്ച്‌ പുറത്താക്കിയ വിവരം പറയുകയായിരുന്നു. കുഴല്‍പണ വിവാദത്തില്‍ അണികളെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ ബിജെപി ജില്ലാ നേതൃത്വം പൂര്‍ണായും പരാജയ പെട്ടുവെന്ന്‌ ഋഷി ആരോപിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെവിളിച്ച്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ടിരുന്നോയെന്ന്‌ ചോദിച്ചു താന്‍ ഇട്ടുവെന്ന്‌ മറുപടി നല്‍കിയെന്നും നിങ്ങളെ ചുമതലയില്‍ നിന്ന്‌ മാറ്റുന്നവെന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. നോട്ടീസ്‌ നല്‍കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്‌തില്ലെന്ന്‌ ഋഷി പറഞ്ഞു. നേതൃത്വം തന്നോട്‌ കാണിച്ചത്‌ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി കെആര്‍ഹരി വാട്‌സാപ്പ്‌ കോളിലൂടെ വിളിച്ച്‌ തനിക്കെതിരെ വധഭീഷണി മുഴ്‌ക്കിയെന്നും ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും ഋഷി പറഞ്ഞു. ഹരി ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വെസ്റ്റ് പോലീസ്‌ ഹരിക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *