റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ ബാധിച്ച്‌ മരിച്ച കുടുംബങ്ങള്‍ക്ക്‌ സഹായവുമായി കേന്ദ്രം

May 30, 2021 - 10:25 am

ദില്ലി: ഏക വരുമാനക്കാര്‍ കോവിഡ്‌ ബാധിച്ച മരിച്ച കുടുംബങ്ങള്‍ക്ക്‌ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. അത്തരം കുടുംബങ്ങള്‍ക്ക്‌ ഇഎസ്‌ഐ വഴി പെന്‍ഷന്‍ നല്‍കും.2020 മാര്‍ച്ച്‌ 20 മുതല്‍ 2022 മാര്‍ച്ച 24 വരെയാണ്‌ ഇത്‌ നടപ്പാക്കുക. ഇഡിഎല്‍ഐ വഴിയുളള ഇന്‍ഷ്വറന്‍സ്‌ തുക ഉയര്‍ത്താനും വേഗത്തിലാക്കാനും തീരുമാനം എടുത്തു. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാന്‍ പദ്ധതി സഹായിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന്‌ അനാഥരായ കുട്ടികള്‍ക്കായി പിഎം കെയര്‍ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കള നെഷ്ടപ്പെട്ട കുട്ടികള്‍ക്ക്‌ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസ സ്‌റ്റൈഫന്‍റ് നല്‍കും ഇവര്‍ക്ക്‌ 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. കേന്ദ്രത്തിന്‍റെ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷത്തിന്‍റെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‍കും. പത്തുവയസിന്‌ താഴെയുളള കുട്ടികള്‍ക്ക്‌ അടുത്തുളള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. 11നും 18നും ഇടയിലുളളകുട്ടികള്‍ക്ക്‌ കേന്ദ്രസര്‍കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യസത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കുകയും ചെയ്യും. സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *