ന്യൂഡല്‍ഹി: ബി.1.617 കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നു വിശേഷിപ്പിച്ച ശശി തരൂര്‍ എം.പിയെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി. ലോക്‌സഭാംഗം നിഷികാന്ത് ദുബെ.
നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്‍കി. ഐടി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായ തരൂര്‍ സമിതിയെ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയാക്കിയെന്നും കത്തില്‍ ആരോപിക്കുന്നു. ലോകാരോഗ്യ സംഘടന ബി.1.617 വകഭേദമെന്നു പറയുമ്പോള്‍ വിപുലമായ നയതന്ത്ര പരിചയമുള്ള തരൂര്‍ തന്റെ ട്വീറ്റുകളില്‍ ”ഇന്ത്യന്‍ വകഭേദ”മെന്നാണു പ്രയോഗിക്കുന്നത്. ഇത് അശാസ്ത്രീയവും ഇന്ത്യക്കാരെ അപമാനിക്കുന്നതുമാണ്.കത്തില്‍ പറയുന്നു.