റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൂള്‍കിറ്റ് വിവാദം: കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് നോട്ടീസ്

May 26, 2021 - 11:27 am

ന്യൂഡല്‍ഹി: ”കോണ്‍ഗ്രസ് ടൂള്‍ കിറ്റ്” വിവാദം സംബന്ധിച്ച് ബി.ജെ.പി. വക്താവ് സമ്പിത് പത്രയ്‌ക്കെതിരേ പരാതി നല്‍കിയ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. മൊഴിയെടുക്കലിനു ഹാജരാകാനാണു നിര്‍ദേശം. കോവിഡ് മഹാമാരിയെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇകഴ്ത്തിക്കാട്ടിയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിടാന്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസ് ”ടൂള്‍ കിറ്റ്” പുറത്തിറക്കിയെന്നായിരുന്നു സമ്പിത് പത്രയുടെ ആരോപണം.

ടൂള്‍ കിറ്റിന്റേതെന്നു പറഞ്ഞ് ഏതാനും പേജുകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ വ്യാജമാണെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.
ഇതു സംബന്ധിച്ച സമ്പിത് പത്രയുടെ ട്വീറ്റുകള്‍ പ്രചരിപ്പിച്ച ബി.ജെ.പി. നേതാക്കന്മാര്‍ക്കെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീഗഡിലുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി പരാതികള്‍ നല്‍കി. അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *