റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യെസ് ബാങ്കിന് സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ

May 25, 2021 - 12:28 pm

ന്യൂഡല്‍ഹി: എടി1 ബോണ്ട് കേസില്‍ യെസ് ബാങ്കിന് സെബി ചുമത്തിയ പിഴ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. യെസ് ബാങ്ക് 25 കോടി രൂപയും മുന്‍ മാനേജിങ് ഡയറക്ടറായ വിവേക് കന്‍വാര്‍ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക എന്നിവര്‍ 50 ലക്ഷം രൂപവീതം പിഴയും നല്‍കണമെന്ന സെബിയുടെ ഉത്തരവിനാണ് സ്റ്റേ. എടി1 കടപ്പത്രങ്ങള്‍ വിറ്റപ്പോള്‍ അതിലെ റിസ്‌ക് സംബന്ധിച്ച് നിക്ഷേപകരെ അറിയിച്ചില്ലന്ന് ആരോപിച്ചായിരുന്നു സെബി പിഴചുമത്തിയത്. നാലാഴ്ചക്കകം മറുപടി നല്‍കാന്‍ സെബിയോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്ത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ യെസ് ബാങ്ക് സമാഹരിച്ചതായാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *