റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

May 22, 2021 - 10:34 am

വര്‍ക്കല : പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശി മുഹമ്മദ് ഫൈസ്‌(22) ആണ്‌ പിടിയിലായത്‌. സ്വര്‍ണ മാലയും കമ്മലും തട്ടിയെടുത്തതിന്‌ പുറമേ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അവരുടെ അക്കൗണ്ടില്‍നിന്ന്‌ 50,000രൂപയും തന്റെ അക്കൗണ്ടിലേക്ക്‌ ഇയാള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യിക്കുകയും ചെയ്‌തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്‌ അയിരൂര്‍ പോലീസാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലും പെണ്‍കുട്ടികളെ വശീകരിച്ചശേഷം പീഡിപ്പിക്കുകയും, നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച്‌ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. പണം ആഡംബര ജീവിതത്തിനാണ്‌ ഉപയോഗിക്കുന്നത്‌. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം വഴിയാണ്‌ ഇയാള്‍ അവരുമായി ബന്ധം സ്ഥാപിക്കുന്നത്‌.

ഐരൂര്‍ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്റ്റ്ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *