റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഈ വര്‍ഷം മുതല്‍ 13,000-ലധികം അത്ലറ്റുകള്‍, കോച്ചുകള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. രാജ്യത്തെ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എല്ലാ കായികതാരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനുള്ള യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ തീരുമാനത്തിന് അനുസൃതമാണിത്.

5 ലക്ഷം രൂപ വീതമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ ദേശീയ ക്യാമ്പര്‍മാര്‍ക്കും, ദേശീയ ക്യാമ്പര്‍മാര്‍ ആകാന്‍ സാധ്യത ഉള്ളവര്‍ക്കും, ഖേലോ ഇന്ത്യ അത്‌ലറ്റുകള്‍ക്കും, സായ് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ജൂനിയര്‍ ക്യാമ്പര്‍മാര്‍ക്കും നല്‍കും.

ആരോഗ്യ ഇന്‍ഷുറന്‍സ് 5 ലക്ഷം രൂപ വീതവും, അപകടത്തിനോ മരണത്തിനോ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇതുവരെ ചില വിഭാഗങ്ങളില്‍ അത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും, ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അത്‌ലറ്റുകളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും കണ്ടെത്താന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ കായിക ഫെഡറേഷനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പതിവായി നിരീക്ഷിക്കാന്‍ കഴിയുന്ന സുതാര്യവും എളുപ്പത്തില്‍ ലഭ്യമാക്കാവുന്നതുമായ ഒരു പ്രക്രിയ സൃഷ്ടിക്കുന്നതിന് ഈ ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ ഉള്‍പെടുന്നവരുടെ വിവരങ്ങള്‍ ദേശീയ സ്‌പോര്‍ട്‌സ് റിപ്പോസിറ്ററി സിസ്റ്റത്തില്‍ സൂക്ഷിക്കുകയും ചെയ്യും.

ഇത് കൂടാതെ, 596 മുന്‍ അന്താരാഷ്ട്ര കായികതാരങ്ങളെ പ്രതിമാസ പെന്‍ഷന്‍ നല്‍കി യുവജനകാര്യ കായിക മന്ത്രാലയം പിന്തുണയ്ക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *