റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി

May 17, 2021 - 1:01 pm

തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ്​ സർക്കാറിൽ ഘടകകക്ഷികൾക്ക്​ മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. 17/05/21 തിങ്കളാഴ്ച രാവി​ലെ 11ന്​​ ​ചേ​ർന്ന എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലാണ്​ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ള്ള മ​ന്ത്രി​സ്ഥാ​ന​ത്തി​ന്റെ എ​ണ്ണം തീരുമാനിച്ചത്​.

എ​ൽ.​ഡി.​എ​ഫി​ലെ ഒ​റ്റ എം.​എ​ൽ.​എ​മാ​രു​ള്ള അ​ഞ്ച്​ ക​ക്ഷി​ക​ളി​ൽ എ​ൽ.​ജെ.​ഡി ഒ​ഴി​കെ നാ​ലി​നും​ ര​ണ്ട​ര​വ​ർ​ഷം വീ​തം ര​ണ്ട്​ മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ തീരുമാനമായി.

മു​ന്ന​ണി​യി​ലെ മു​ഴു​വ​ൻ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ഇതുസംബന്ധിച്ച്​​ നാ​ല്​ ക​ക്ഷി നേ​തൃ​ത്വ​ങ്ങ​ൾ​ക്കും സി.​പി.​എം നി​ർ​ദേ​ശം ന​ൽ​കി​യിരുന്നു. സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. കഴിഞ്ഞ തവണ 13 മന്ത്രിമാർ ഉണ്ടായിരുന്നു.

സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്, എന്‍.സി.പി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്.

ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി. കെ.ബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം ലഭിക്കുക.

കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി)​യും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സും അ​ഞ്ച്​ വ​ർ​ഷം മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന്​ വാ​ദി​ച്ചെങ്കി​ലും എ​ല്ലാ ചെ​റു​ക​ക്ഷി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ സി.​പി.​എം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷം കാ​ബി​ന​റ്റ്​ റാ​ങ്ക്​ ല​ഭി​ച്ച തങ്ങൾക്ക്​ ഒ​റ്റ​ക്ക്​ മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്നും ര​ണ്ട​ര​വ​ർ​ഷം കൊ​ണ്ട്​ വി​ഷ​യം പ​ഠി​ക്കാ​ൻ പോ​ലും ക​ഴി​യി​​ല്ലെ​ന്നു​മാ​യി​രു​ന്നു കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റി​ൻ്റെ വാ​ദം.

ആ​ദ്യം വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്​ പി​ന്നീ​​ട്​ സി.​പി.​എം നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചു. മ​ന്ത്രി​സ്ഥാ​നം നി​ഷേ​ധി​ച്ച​തി​ൽ ക​ടു​ത്ത എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചെങ്കി​ലും എ​ൽ.​ജെ.​ഡി​യോ​ട്​ സി.​പി.​എം അ​യ​ഞ്ഞി​ല്ല. ജെ.​ഡി.​എ​സി​ൽ ല​യി​ക്ക​ണ​മെ​ന്ന്​ നേ​ര​ത്തെ പ​റ​ഞ്ഞ​ത്​ സി.​പി.​എം നേ​താ​ക്ക​ൾ ഓർ​മി​പ്പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *