റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി’ നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യർ

May 15, 2021 - 1:59 pm

തിരുവനന്തപുരം: ‘ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി’ അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യർ. നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ  ചികിൽസയിലായിരുന്നു. 15/05/21 ശനിയാഴ്‌ച പുലർച്ചെ നാല്  മണിയോടെയായിരുന്നു അന്ത്യം.

കേരള കാൻ ക്യാംപെയിനിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ  അഭിമാനം തോന്നുന്നു. ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി. വിട പ്രിയപ്പെട്ട നന്ദു എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *