റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ മൊബൈൽ ക്ലിനിക് തുടങ്ങി

May 13, 2021 - 7:54 pm

കോഴിക്കോട്: കോവിഡ് രോഗികൾക്ക്  അടിയന്തര വൈദ്യസഹായത്തിനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ ഓക്സിജൻ സൗകര്യമുള്ള മൊബൈൽ ക്ലിനിക്ക് ആരംഭിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ  നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസന സ്റ്റാന്റിoഗ് കമ്മറ്റി ചെയർമാൻ സി കെ ശശി, മെമ്പർമാരായ വിനിഷ ദിനേശൻ, ആലീസ് മാത്യു, മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ, ഡോക്ടർ സബീഷ്, ഹെൽത്ത് ഇൻസ്പെക്ടർ വി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *