പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
പത്തനംതിട്ട ജില്ലയ്ക്കാകെ ഓക്സിജന്‍ നല്കാന്‍ കഴിയുന്ന നിലയിലുള്ള പ്ലാന്റ് മെഡിക്കല്‍ കോളജില്‍ ആരംഭിക്കാന്‍ കഴിയും. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിനും ഇതു വളരെയധികം സഹായകമാകും. ഇതിനായി അടിയന്തര ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.



