റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളിക്ക് വിത്ത്‌ഡ്രോയല്‍ സിന്‍ഡ്രോം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

May 11, 2021 - 9:07 am

കൊല്ലം; വിദേശ മദ്യശാലകള്‍ അടച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മദ്യം ശീലമാക്കിയ മലയാളിക്ക് വിടുതല്‍ ലക്ഷണങ്ങള്‍ (വിത്ത്‌ഡ്രോയല്‍ സിന്‍ഡ്രോം) വര്‍ദ്ധിക്കുന്നു. വിവിധ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും നൂറുകണക്കിന് പേരാണ് ദിവസവും ചികിത്സക്കെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും 35 നും 65നും ഇടയില്‍ പ്രായമുളളവരാണ്. ലോക്ക് ഡൗണില്‍ പലര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാതായതോടെ ഗഹാന്തരീക്ഷവും അസുഖകരമായിട്ടുണ്ട്.

സ്ഥിരം മദ്യപാനികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണുന്നത്. മദ്യപിക്കാതാവുന്നതിന്റെ മൂന്നാം നാള്‍ മുതല്‍ രോഗം പ്രത്യക്ഷപ്പെടും.മസ്തിഷ്‌ക്കത്തെയാണ് ബാധിക്കുക. ഡെലീറിയം ട്രെമന്റസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പലതരത്തിലുളള വിഭ്രാന്തിയാണ് ഈ സമയത്ത് അവര്‍ കാണിക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഹൈക്കോടതി ഇടപെടലോടെ അത് വേണ്ടെന്ന് വക്കുകയായിരുന്നു. ബെവ്ക്യൂ ആപ്പ് വഴി മദ്യ വിതരണം തുടങ്ങിയതോടെയാണ് പ്രശ്‌നപരിഹാരമായത്.

ആത്മഹത്യ പ്രവണത,ശരീരമാകെ വിറക്കുക, വീഴുമെന്ന അവസ്ഥ, ഭക്ഷണം കഴിക്കാതാവുക, കുടുംബാംഗങ്ങോളോടുളള ദേഷ്യം, അക്രമണോത്സുകരാകുക, ആസ്വാഭാവിക പെരുമാറ്റം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരത്തില്‍ ചെറിയ പ്രശ്‌നങ്ങളുളളവര്‍ക്ക് ലഹരി മോചന ചികിത്സകള്‍ ചെയ്യാവുന്നതാണ് . എന്നാല്‍ നിത്യ മദ്യപാനികള്‍ക്ക് ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത അളവില്‍ മദ്യം നല്‍കുക എന്നതാണ് പ്രതിവിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *