റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍എസ്എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

എന്‍എസ്.എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നായിരുന്നു 03/05/21ചൊവ്വാഴ്ച വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്എസും സവര്‍ണ്ണ ശക്തികളും ഇടതുപക്ഷത്തെ ആക്രമിച്ചു. എന്‍എസ്എസ് കാണിച്ചത് നന്ദികേടാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എല്‍ഡിഎഫ് നേടിയത് തകര്‍പ്പന്‍ വിജയമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ മേഴ്‌സിക്കുട്ടിയമ്മയെ വിമർശിച്ചു. ബൂര്‍ഷ്വാ സ്വഭാവമാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെന്നും എസ്എന്‍ഡിപിയെ അവര്‍ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *