റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ

April 26, 2021 - 2:12 pm

ന്യൂഡല്‍ഹി: ഡൽഹിയിൽ അതീവ ഗുരുതരമായി കോവിഡ് കേസുകൾ പെരുകുമ്പോൾ പിടിച്ചു നിൽക്കാൻ ഡൽഹി സർക്കാർ നീക്കം. 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

1.34 കോടി വാക്‌സിനുകള്‍ വാങ്ങുന്നതിന് ഇന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും 26/04/21തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു. ഇത് ഉടന്‍ തന്നെ വാങ്ങുകയും ആളുകള്‍ക്ക് എത്രയും വേഗം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *