ഇസ്ലാമാബാദ്: മഹാമാരിക്കാലത്ത് എല്ലാ വൈരവും മറന്ന് ലോക ജനത ഒന്നാകുന്നതിൻ്റെ മികച്ച ഉദാഹരണങ്ങളിലൊന്ന് വരുന്നത് പാക്കിസ്ഥാനിൽ നിന്നാണ്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ പാക് സർക്കാരിനോട് ആവശ്യപ്പെടുകയാണ് പാകിസ്താനിലെ ജനങ്ങള്‍.
‘ഇന്ത്യാ നീഡ് ഓക്‌സിജന്‍’ എന്ന ഹാഷ്ടാഗാണ് പാക്‌സിതാന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. ഇന്ത്യയെ സഹായിക്കൂ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടാണ് ട്വീറ്റുകളിധികവും.
ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പാക് ജനത കാണിച്ച കരുതല്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.




