റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യസല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

April 20, 2021 - 10:33 am

തിരുവനന്തപുരം : തിരുവനന്തപുരം മലയിന്‍കീഴ് യുവാവ് കുത്തേറ്റ് മരിച്ചു. മദ്യ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. ആള്‍സെയിന്‍റ്സ് സ്വദേശിയായ ഷംനാദിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ബിനു ബാബുവിന്റെ വീട്ടില്‍ മദ്യ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു ഷംനാദും രണ്ട് സുഹൃത്തുക്കളും. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷംനാദിന്റെ കാലില്‍ തുടയിലായിരുന്നു കുത്തേറ്റത് . രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മൃതദേഹം കിടിന്നിരുന്ന സ്ഥലത്ത് രക്തം തളം കെട്ടി നിന്നിരുന്നു. .

ബിനുബാബുതന്നെയാണ് സംഭവം പോലീസില്‍ വിളിച്ചറിയിച്ചത്. ഒളിവില്‍ പോയ രജിത്, വിഷ്ണുഎന്നിവരെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ഷംനാദും പിടിയിലായവരും ഏറെക്കാലമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ആരാണ് കുത്തിയതെന്നോ വാക്കുതര്‍ക്കത്തിലേക്ക് നയിച്ച കാര്യമെന്താണെന്നോ കൂടുതല്‍ ചോദ്യം ചെയ്യലിലേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക്ക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകള്‍ക്കുശേഷം പോസറ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *