ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ദല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.1974 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ , റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, പട്നയിലും ഡല്‍ഹിയിലും സിബിഐയില്‍ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 2012 മുതല്‍ രണ്ട് വര്‍ഷമാണ് സിബിഐ ഡയറക്ടറായി പ്രവര്‍ത്തിച്ചത്.ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കല്‍ക്കരി അഴിമതി കേസില്‍ ആരോപണ വിധേയനായിരുന്നു രഞ്ജിത് സിന്‍ഹ.



