റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 448, രോഗമുക്തി 583

April 13, 2021 - 10:25 pm

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 13ന് 448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 583 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 444 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 88 പേര്‍ക്കാണ് രോഗബാധ. പാലത്തറ-12, കിളികൊല്ലൂര്‍-എട്ട്, ഇരവിപുരം-ഏഴ്, കാവനാട്-ആറ്, കരിക്കോട്-അഞ്ച്, ആശ്രാമം-നാല്, മുണ്ടയ്ക്കല്‍, മങ്ങാട്, തട്ടാമല, കല്ലുംതാഴം, കന്റോണ്‍മെന്റ് നോര്‍ത്ത് എന്നിവടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-20, പുനലൂര്‍-10, പരവൂര്‍, കൊട്ടാരക്കര ഭാഗങ്ങളില്‍ ഒന്‍പതുവീതവുമാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ അഞ്ചല്‍-18, പത്തനാപുരം-14, പൂയപ്പള്ളി-12, തലവൂര്‍, നെടുമ്പന ഭാഗങ്ങളില്‍ 11 വീതവും മയ്യനാട്, കുലശേഖരപുരം, ഇളമാട് പ്രദേശങ്ങളില്‍ ഒന്‍പതുവീതവും പേരയം, ചിതറ, കൊറ്റങ്കര, കരവാളൂര്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും മൈലം, കുമ്മിള്‍, ആലപ്പാട് പ്രദേശങ്ങളില്‍ ഏഴുവീതവും ശൂരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി, മേലില, തൊടിയൂര്‍, കുളക്കട, കരീപ്ര, എഴുകോണ്‍, ആദിച്ചനല്ലൂര്‍, ഏരൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ ആറുവീതവും ശൂരനാട് സൗത്ത്, ശാസ്താംകോട്ട, പെരിനാട്, തെന്മല പ്രദേശങ്ങളില്‍ അഞ്ചുവീതവും നെടുവത്തൂര്‍, വെളിയം, വിളക്കുടി, പവിത്രേശ്വരം, തഴവ, ക്ലാപ്പന, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, ഇട്ടിവ, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ നാലുവീതവും പോരുവഴി, പൂതക്കുളം, ചവറ, ചടയമംഗലം, ഇളമ്പള്ളൂര്‍, അലയമണ്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *