റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് രണ്ടാം തരംഗത്തില്‍ കൂപ്പുകുത്തി രൂപ: മൂല്യം ഒമ്പതുമാസത്തെ താഴ്ചയില്‍

April 13, 2021 - 12:38 pm

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ചയിലെത്തി. ഡോളറിനെതിരേ 75.15 രൂപയിലാണ് ഇന്നലെ രൂപ വിനിമയം നടത്തിയത്. 74.96ല്‍ വ്യാപാരം തുടങ്ങിയ രൂപ ഇന്നലെ വീണ്ടും തളര്‍ച്ചയിലേക്കു നീങ്ങുകയായിരുന്നു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടര്‍ന്ന് വിദേശനിക്ഷേപകര്‍ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍ വിറ്റൊഴിയുകയാണ്. ഒരുമാസത്തിനിടെ വിദേശ നിക്ഷേപകര്‍ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *