Tag
ന്യൂസ് ഡെസ്ക്

ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്&#x200d

April 9, 2021 - 5:43 pm

കൊച്ചി: ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇ ഡി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന് പകരം എന്ന നിലയില്‍ എടുത്ത കേസുകളാണ് ഇവയെന്നും ഇ ഡി 09/04/21 വെളളിയാഴ്ച വാദിച്ചു.

മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ മുന്‍പ് പറഞ്ഞിട്ടില്ല. എട്ട് മാസത്തിന് ശേഷമുള്ള സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ഉന്നതരുടെ പ്രേരണയാണ്.

ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇ ഡി ഹര്‍ജി കോടതി പരിഗണിക്കെയാണ് വാദം. ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യനടപടി എടുക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ആദ്യ കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കേ അടുത്ത കേസ് എടുത്തത് കോടതിയലക്ഷ്യമെന്ന് ഇ ഡി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *