റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരട്ട വോട്ടുചെയ്യാനായി ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കുടുങ്ങി. പോലീസില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുക്കാനായില്ല

April 7, 2021 - 12:25 pm

ആലപ്പുഴ: ഇരട്ട വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പട്ടയാളുടെ പേരില്‍ വോട്ടുചെയ്യാനെത്തിയ ഹെല്‍മെറ്റ്ധാരി ബിഎല്‍ഒയുടെ ഇടപെലില്‍ കുടുങ്ങി.കളര്‍കോട് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത്. ഈ ബൂത്തില്‍ ഇരട്ടവോട്ടുളളവരുടെ ലിസ്റ്റ് ബിഎല്‍ഒ ഷീജ പ്രത്യേകം തയ്യാറാക്കിയിരുന്നു. ഉച്ചക്ക് 12 മണിയോടെ വോട്ടുചെയ്യാനെത്തിയ ഹെല്‍മെറ്റ് ധാരി നല്‍കിയ സ്ലിപ്പിലെ സനില്‍കുമാര്‍ എന്നയാള്‍ ഇരട്ട വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. യഥാര്‍ത്ഥ വോട്ടര്‍ നേരത്തെ വോട്ടുചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്.

തര്‍ക്കമായപ്പോള്‍ ഹെല്‍മെറ്റ് മാറ്റി മുഖം കണിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് അംഗീകരിച്ചില്ല. ‘ഹെല്‍മെറ്റ്മാറ്റില്ല വോട്ടുചെയ്യണം’ തന്റെ കയ്യിലുളള സ്ലിപ്പ്കാട്ടി യുവാവ് വാദിച്ചു. ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതിയുളള സത്യവാങ്മൂലം കൊണ്ടുവന്നാലെ വോട്ടുചെയ്യാന്‍ അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. കളളി വെളിച്ചത്താവുമെന്ന നില വന്നതോടെ സത്യവാങ്മൂലം കൊണ്ടുവരാമെന്നു പറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു. പോലീസ് സ്ഥലത്തില്ലാത്തതിനാല്‍ ആളെ കസ്റ്റഡിയിലെ ടുക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *