റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

April 7, 2021 - 8:26 am

പത്തനംതിട്ട: രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ടയിലെ കുമ്പഴയിലാണ് കഴിഞ്ഞ ദിവസം അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചത്. .

കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നതായി അമ്മ പോലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ രണ്ടാനച്ഛ നെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ 06/04/21 ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണിയോടെ പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ഓടിപോയതായി പോലീസ് പറയുന്നു. മൂത്രമൊഴിക്കാനും ഭക്ഷണം കൊടുക്കാനുമായി പ്രതിയെ പുറത്തിറക്കിയപ്പോള്‍ ഓടിപോയി എന്നാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് നാട്ടുകാരാണ് വെളുപ്പിന് അഞ്ചരയോടെ പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. എന്നാല്‍ സിസിടിവി ക്യാമറയുടെ നോട്ടമെത്താത്ത സ്ഥലത്തേക്ക് പ്രതിയെ കൂട്ടികൊണ്ടു പോയി ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ചാടിപോയതെന്നും പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *