റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഐക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

April 6, 2021 - 9:31 am

ന്യൂഡല്‍ഹി: സിബിഐക്ക് ഇടക്കാല ഡയറക്ട‌റെ നിയമിക്കുന്നത് തുടരാനാകില്ലെന്ന് സുപ്രീം കോടതി. സ്ഥിരം ഡയറക്ടറെ നിയമിക്കാനുളള ഉന്നതതല സമിതി അടുത്ത മാസം രണ്ടിന് മുമ്പേ ചേരാമോയെന്ന് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സിബിഐ ഡയറക്ടറുടെ നിയമനം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റീസ് എന്‍ നാഗേശ്വര റാവുവിന്‍റെ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിലാണ് ഉന്നതതല യോഗം അടുത്തമാസം രണ്ടിലേക്ക് മാറ്റിയതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. ഹര്‍ജി 9.4.2021 വെളളിയാഴ്ച പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *