ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ മൈക്രോ ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കണമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ.സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാത്ത നടപടികള്‍ക്കാണു മുന്‍ഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോലി സ്ഥലങ്ങള്‍, കടകള്‍, ചന്തകള്‍, വ്യാവസായിക- വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജോലി സമയം കുറച്ചുകൊണ്ട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുക. മൈക്രോ ലെവലില്‍ തരംതിരിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസും പ്രാദേശിക അതോറിറ്റികളും കണ്ടെയ്ന്‍മെന്റ് നടപടികള്‍ നടപ്പിലാക്കി വ്യാവസായിക- വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണ് മൈക്രോ ലോക്ക്ഡൗണ്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഡോ. ഗുലേരിയയുടെ പരാമര്‍ശം.



