മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണെന്നും സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ഈ സാഹചര്യം തുടരുകയാണെങ്കില്‍, കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്ന് ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഞാന്‍ ലോക്ഡൗണിനെ കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല.’ താക്കറേ പറഞ്ഞു. ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, കേരള, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിതര്‍ 1.23 കോടി കടന്നു.



