റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 171, രോഗമുക്തി 127

March 30, 2021 - 10:49 pm

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 30ന് 171 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 127 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 168 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. അയത്തില്‍, വാളത്തുംഗല്‍ ഭാഗങ്ങളില്‍ മൂന്നുവീതമാണ് രോഗബാധിതര്‍. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ നാലുവീതമാണ് രോഗബാധ. ഗ്രാമപ്രദേശങ്ങളില്‍ ആദിച്ചനല്ലൂര്‍-14, തലവൂര്‍-12, വെട്ടിക്കവല-ഒന്‍പത്, വെളിനല്ലൂര്‍-എട്ട്, മയ്യനാട്, ഇളമാട്, അലയമണ്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും പൂയപ്പള്ളി, പിറവന്തൂര്‍, തേവലക്കര, കരവാളൂര്‍, അഞ്ചല്‍ എന്നിവിടങ്ങളില്‍ നാലുവീതവും ശൂരനാട് നോര്‍ത്ത്, പേരയം, പൂതക്കുളം, തൊടിയൂര്‍, കുളത്തൂപ്പുഴ, ആര്യങ്കാവ് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ തഴെയുമാണ് രോഗബാധിതര്‍.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *