റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവശ്യസര്‍വീസ് ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി

March 29, 2021 - 9:23 pm

വയനാട് : അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്നലെ (ഞായര്‍) മുതല്‍ ആരംഭിച്ചു. 30 വരെ അതത് മണ്ഡലത്തില്‍ സജ്ജീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം. മാര്‍ച്ച് 17 നകം വരണാധികാരിയ്ക്ക് 12 ഡി ഫോറത്തില്‍ അപേക്ഷിച്ചിട്ടുളള ജീവനക്കാര്‍ക്കാണ് അവസരം. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയങ്ങളില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് ഹാജരായി വേണം വോട്ട് രേഖപ്പെടുത്താന്‍.

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലും, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത്‌ ്രൈടസം ഹാളിലും, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *