റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ യുവജനങ്ങളില്‍ 74.3 ശതമാനം പേര്‍ സ്വവര്‍ഗ്ഗ വിവാഹത്തിനു അനുകൂലം

March 27, 2021 - 8:19 am

സ്വര്‍ഗ്ഗവിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമ ഭേദഗതി വേണമെന്ന് കേരളത്തിലെ യുവജനങ്ങളില്‍ 74.3 ശതമാനം പേര്‍. മാതൃഭൂമി യൂത്ത് മാനിഫെസ്‌റ്റോ സംഘടിച്ച സര്‍വേയിലാണ് സ്വവര്‍ഗ്ഗ വിവാഹത്തിനനുകൂലമായ നിലപാടെടുത്തത്. 25.7 ശതമാനം പേര്‍ സ്വവര്‍ഗ വിവാഹത്തിന് എതിരായ നിലപാട് സ്വീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിന് സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തില്‍ മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്‌കോം,ക്ലബ്ബ്എഫ്എം എന്നിവര്‍ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. 15 വയസിലും 35 വയസിനും ഇടയിലുളള യുവതീയുവാക്കള്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നിവരുടെ ഇടയില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.

വിദ്യാഭ്യാസം ,തൊഴില്‍, പരിസ്ഥിതി, നിയമം, ആരോഗ്യം എന്നീ മേഖലകള്‍ തിരിച്ചാണ് ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ ,നിര്‍ദ്ദേശങ്ങള്‍ എന്നിവ പങ്കുവയ്ക്കുന്നതിന് യുവജനങ്ങള്‍ക്കായി മാതൃഭൂമി ഒരുക്കുന്ന അവസരമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *