തെലങ്കാനയില്‍ പെന്‍ഷന്‍ പ്രായം 61 ആക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 61 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 58 വയസായിരുന്നു. ശമ്പളത്തില്‍ 30 ശതമാനം വര്‍ധന നടപ്പാക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. കരാര്‍ ജീവനക്കാര്‍, പുറംകരാര്‍ ജോലിക്കാര്‍, ഹോം ഗാര്‍ഡുകള്‍, അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍, സര്‍വശിക്ഷ അഭിയാന്‍ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു വര്‍ധനയുടെ ഗുണം ലഭിക്കും.

Share
അഭിപ്രായം എഴുതാം