റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിഗ്രി പാസായെന്ന് കെ.സുരേന്ദ്രന്റെ സത്യവാങ്മൂലം, അവകാശവാദം ശരിയല്ലെന്ന് വിവരാവകാശ രേഖകൾ

March 24, 2021 - 11:23 am

കോഴിക്കോട്​: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്​​ കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ തെറ്റായ വിവരങ്ങളെന്ന്​ വിവരാവകാശ രേഖ.

മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രൻ തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ ബിരുദം നേടിയെന്നാണ്​ അവകാശപ്പെടുന്നത്​. 1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന്​ ബി.എസ്​സി ബിരുദം നേടിയെന്നാണ്​ സത്യവാങ്​മൂലത്തിലുള്ളത്​.

എന്നാൽ, സുരേ​ന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ സർവകലാശാലയിൽ നിന്ന് ലഭ്യമായ വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 94212 എന്ന രജിസ്​ട്രേഷൻ നമ്പറായിരുന്നു സുരേന്ദ്രന്റേത്. സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ ഡെപ്യൂട്ടി രജിസ്​ട്രാർ നൽകിയ മറുപടിയിൽ പറയുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി ബിരുദമാണ്​ സത്യവാങ്​മൂലത്തിൽ മുമ്പും സുരേന്ദ്രൻ എഴുതിയിരുന്നത്​. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *