റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ലഹരിവേട്ട ,ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

March 23, 2021 - 10:06 am

പാലക്കാട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നുകളുമായി മൂന്നുയുവാക്കള്‍ അറസ്റ്റില്‍. ഒരാള്‍ ലക്ഷദ്വീപ് സ്വദേശിയാണ്. പാലക്കാട് ടൗണ്‍, വാളയാര്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും ,എംഡിഎംഎയും പിടിച്ചെടുത്തത്. ജില്ല ലഹരി വിരുദ്ധ സേനയും ജില്ലാ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. 165 ഗ്രാം കഞ്ചാവുമായി പയ്യാളി സ്വദേശി റിയാസ് (40)നെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. 30 ഗ്രം ഹാഷിഷ് ഓയിലുമായി തൃശൂര്‍ പെരുമ്പിലാവ് സ്വദേശി സനു(19) വിനെ ഡാന്‍സാഫ് സ്‌ക്വാഡും ,കൊഴിഞ്ഞാമ്പാറ പോലീസും ചേര്‍ന്നു പിടികൂടി. പാലക്കാട് ടൗണില്‍ നടന്ന പരിശോധനയില്‍ 100 ഗ്രം കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയുമായി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് മണിക്ക് ഫാന്‍(28)നെ യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തിവരികയാണ്. വാളയാര്‍ പോലീസ് സ്‌റ്റേഷനിലെ ഏസ്‌ഐ സിബീഷ് ,ജിഎസ്‌ഐ അനില്‍കുമാര്‍, എസിസിപിഒ മണികണ്ഠന്‍, കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ റഹ്മാന്‍ ,എസ്സിപിഒ വിനോദ് കുമാര്‍, പാലക്കാട് ടൗണ്‍നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ജിഎസ്‌ഐ നന്ദകുമാര്‍,എസ്.സിപിഒ ജ്യോതികുമാര്‍, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കെ അഹമ്മദ് കബീര്‍, കെ ദിലീപ്, ആര്‍ രാജീദ് എന്നിവര്‍ അടങ്ങിയ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *