റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുശാന്തിനെ ഞാൻ ഉപേക്ഷിച്ചു എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം . സുശാന്തിന്റെ മുൻകാമുകി അങ്കിത

March 23, 2021 - 1:29 pm

മുബൈ: നടിയും മോഡലുമായ അങ്കിത ലോഖണ്ഡെ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് രാജ്പുത്തിന്റെ മുൻ കാമുകിയായിരുന്നു. സുശാന്തിന്റെ മരണത്തോടെ അങ്കിത വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. സുശാന്തു മായി വേർപിരിയാൻ ഉണ്ടായ കാരണവും അതിനുശേഷമുള്ള തൻറെ മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അങ്കിത .

സുശാന്തിനെ ഞാൻ ഉപേക്ഷിച്ചു എന്നു പറഞ്ഞു ഇന്ന് എല്ലാവരും എന്നെ ആക്രമിക്കുന്നു. നിങ്ങൾക്കെങ്ങനെ അറിയാം അതാണ് സത്യം എന്ന് ? ആരെങ്കിലും എൻറെ ഭാഗം ചിന്തിച്ചുവോ ? ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. സുശാന്ത് അവനു വേണ്ടത് എന്താണെന്ന് വ്യക്തമാക്കി. അവന് അവന്റെ കരിയറുമായി മുന്നോട്ടു പോകണമായിരുന്നു. അവൻ അവന്റെ കരിയറുമായി മുന്നോട്ടുപോയി. എന്നാൽ രണ്ടര വർഷക്കാലം ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ജോലി ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഭയങ്കര പ്രയാസമേറിയ സമയമായിരുന്നു അത്. എൻറെ കുടുംബം എനിക്കൊപ്പം നിന്നു . എൻറെ ജീവിതം അവസാനിച്ചു. ഞാൻ അവസാനിച്ചു. അതിനുശേഷം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇപ്പോഴും ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. അവൻ അവൻറെ വഴി തിരഞ്ഞെടുത്തു. പക്ഷെ എൻറെ വഴി വേറെയായിരുന്നു. ഞാൻ സ്നേഹത്തിനുവേണ്ടിയാണ് ആഗ്രഹിച്ചത്. പക്ഷേ ഇത് അവൻറെ ജീവിതമാണ്. പോകാൻ ഉള്ള എല്ലാ അവകാശവും ഞാൻ അവന് നൽകിയിരുന്നു. അങ്കിത പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *