റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാക്ഷിവിസ്താരത്തിനായി നടി കാവ്യാമാധവൻ 19/03/21 വെള്ളിയാഴ്ച കോടതിയിൽ ഹാജരായേക്കും

March 19, 2021 - 11:19 am

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ സാക്ഷിവിസ്താരത്തിനായി നടി കാവ്യാമാധവൻ 19/03/21 വെള്ളിയാഴ്ച ഹാജരായേക്കും. മുന്നൂറിലധികം സാക്ഷികളിൽ 127 പേരുടെ വിസ്താരം പൂർത്തിയാക്കിയിട്ടുള്ള ഈ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ആറുമാസം കൂടി വിചാരണക്കോടതിക്ക് സമയം അനുവദിച്ചിട്ടുണ്ട്.

2019 നവംബറിൽ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറുമാസം കൂടി കാലാവധി നീട്ടി ക്കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞമാസമാണ് വിചാരണ പൂർത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാൽ വിചാരണ അല്പകാലത്തേക്ക് നിർത്തിവെക്കേണ്ടിയും വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *