റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രെഡിറ്റ്‌ കാര്‍ഡുകള്‍ സ്വന്തമാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു

March 15, 2021 - 7:32 pm

ദില്ലി: രാജ്യത്ത് ബാങ്കുകള്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ പുതിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടുന്നത്‌ എളുപ്പമാവില്ല. ക്രെഡിറ്റ്‌ കാര്‍ഡുകൾ വഴിയുളള വായ്‌പകള്‍ വര്‍ദ്ധിച്ചു വരുന്ന പാശ്ചാത്തലത്തിലാണ്‌ ബാങ്കിന്‍റെ നടപടി. മികച്ച ക്രെഡിറ്റ്‌ സ്‌കോര്‍ ഉളളവര്‍ക്കുമാത്രം ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക്‌ കടക്കുകയാണ്‌ ബാങ്കുകള്‍. നിബന്ധനകള്‍ കര്‍ക്കശനമാക്കിയാല്‍ ശരാശരി 780 ക്രെഡിറ്റ്‌ സ്‌കോര്‍ ഉളളവര്‍ക്കുമാത്രമേ പുതിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ ലഭിക്കൂ. നേരത്തെ ഇത്‌ 700 ആയിരുന്നു. ക്രെഡിറ്റ്‌ കാര്‍ഡിനായിട്ടുളള സ്‌കോര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാമാനദണ്ഡങ്ങളും പാലിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുമാണ്‌ ബാങ്കുകള്‍ ഇപ്പോള്‍ അറിച്ചിട്ടുളളത്‌.

2020 മാര്‍ച്ചുമാസം മുതല്‍ ഡിസംബര്‍ മാസം വരെ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ കുടിശിക 4.6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്‌. 2019ല്‍ ഇത്‌ 17.5 ശതമാനം ഉയര്‍ന്നിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌ 2020 മാർച്ചിനും ആഗസ്‌റ്റിനും ഇടയില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കുടിശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ്‌ സംഭവിച്ചത്‌. പിഒ.എസ്‌ , എടിഎം എന്നിവ ഉപയോഗിച്ചുളള ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇടപാടുകളില്‍ 2021 ഡിസംബര്‍ വരെ 4.1 ശതമാനം കുറവുണ്ടായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *