റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി

March 13, 2021 - 12:08 pm

മലപ്പുറം: തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത്.

തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി 12/03/21 വെളളിയാഴ്ച ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയവും യൂത്ത് കോൺഗ്രസ് പാസാക്കി.

സ്ഥാനാര്‍ത്ഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നും പ്രാപ്തരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കരുതെന്നും പ്രമേയത്തില്‍ പറയുന്നു.

തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയത്. തന്റെ എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *