റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റില്ല, പൊന്നാനിയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി എം വി ഗോവിന്ദൻ മാസ്റ്റർ

March 9, 2021 - 4:14 pm

തിരുവനന്തപുരം: പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പൊന്നാനി പ്രാദേശിക നേതൃത്വത്തില്‍ നിന്നും മൂന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് 09/03/21 ചൊവ്വാഴ്ച എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണമുണ്ടായത്.

10/03/21 ബുധനാഴ്ചയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് അനാവശ്യമായ പ്രതികരണമാണ് പൊന്നാനിയില്‍ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ ഈ പ്രതികരണം പാര്‍ട്ടി സംഘടനാപരമായ രീതിയില്‍ ആരും അംഗീകരിക്കുന്ന ഒന്നല്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *