തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഇടത് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കസ്റ്റംസ് വഴിവിട്ട നീക്കം നടത്തുവെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ 06/03/21 ശനിയാഴ്ച) കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ജില്ലകളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്കാണ് മാര്‍ച്ച്.
കസ്റ്റംസിന്റേത് രാഷ്ട്രീയ കളിയാണെന്നും ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തുവെന്നും എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നു. അതേസമയം, കേന്ദ്രത്തിനെതിരെയുള്ള പോര്‍മുഖം തുറക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഓഫിസ് മാര്‍ച്ചിനെ ശക്തി പ്രകടനമാക്കാനാണ് ജില്ല കമ്മിറ്റികളോട് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
മുതിര്‍ന്ന നേതാക്കള്‍ ധര്‍ണയില്‍ സംസാരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ലഭിക്കുന്ന അവസരമായി കൂടിയാണ് ഇടതുപക്ഷം ഇന്നത്തെ പ്രതിഷേധത്തെ കാണുന്നത്.