റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്‍ട്രോള്‍ റൂം തുറന്നു

March 4, 2021 - 7:31 pm

തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. അയ്യന്തോളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം തുറന്നത്. താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജ മദ്യത്തിന് നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌ട്രൈക്കിങ് ഫോഴ്‌സുകളും സജ്ജമാക്കിയിട്ടുണ്ട്. അനധികൃത മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകാരികളാണെന്നും കാഴ്ചശക്തി നശിപ്പിക്കുന്നതു മുതല്‍ മരണം വരെ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി കെ എസ് അറിയിച്ചു. അനധികൃതമായി സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തക്ക പ്രതിഫലം നല്‍കുന്നതാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 

പൊതുജനങ്ങള്‍ക്ക് അബ്ക്കാരി കുറ്റകൃത്യം സംബന്ധിച്ച് ഏത് പരാതിയും ഈ നമ്പറുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. ജില്ലാ കണ്‍ട്രോള്‍ റൂം -04872361237, 9447178060, 9496002868. താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ തൃശൂര്‍: 04872327020, 9400069583. ഇരിങ്ങാലക്കുട –  04802832800, 9400069589. വടക്കാഞ്ചേരി – 0484232407,9400069585. വാടാനപ്പള്ളി 04872290005, 9400069587. കൊടുങ്ങല്ലൂര്‍ 048028093390. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഓഫീസ് തൃശൂര്‍ -04872362002, 9496002868, 9400069582. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ചെക്ക് പോസ്റ്റ്, വെറ്റിലപ്പാറ- 04802769011, 9400069606

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *