പാലക്കാട്: മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത. ഡോ.ജമീല സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം.
ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളാരാകണമെന്ന് പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ പറഞ്ഞു. ജമീല സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സി.കെ രാജേന്ദ്രൻ പറഞ്ഞു.
ഇതിനകം നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള ഡോ ജമീലയെ തന്നെ സ്ഥാനാർത്ഥിയാക്കാനുളള നീക്കത്തിനെതിരെ പാലക്കാട് ജില്ലയിൽ മുറുമുറുപ്പ് ശക്തമാണ്. യോഗ്യരായ നിരവധി പേരെ മാറ്റി നിർത്തി വേണം ഡോ ജമീലയെ സ്ഥനാർത്ഥിയാക്കാൻ .
അതേസമയം, എ.വി ഗോപിനാഥുമായി ചർച്ച നടന്നിട്ടില്ലെന്ന് സി.കെ രാജേന്ദ്രൻ പറഞ്ഞു. നിലവിൽ കോൺഗ്രസുകാരനായ ഗോപിനാഥ് നിലപാട് പറയട്ടെയെന്നും പാർട്ടി വിട്ടു വന്നാൽ സിപിഐഎം സ്ഥാനാർത്ഥിയാക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും സി.കെ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.