തിരുപ്പതി: ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടി.ഡി.പി. നേതാവും പ്രതിപക്ഷനേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടപടിക്കെതിരേ ചന്ദ്രബാബു നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി റെനിഗുണ്ട പോലീസ് വിമാനത്താവളത്തില്‍വച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു പരിപാടികള്‍ക്കു അനുമതിയില്ലെന്നു കാട്ടി നേരത്തേ പോലീസ് അദ്ദേഹത്തിനു നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം തിരുപ്പതിയിലെത്തിയത്.
ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു കസ്റ്റഡിയില്‍
