ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം : ഇത്തവണ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യവസായ വകുപ്പുമന്ത്രി ഇപി ജയരാജന്‍ ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വമാകും ജയരാജന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക. സഖ്യകക്ഷിയായ എല്‍ജെഡിക്ക് കൂത്തുപറമ്പ് വിട്ടുനല്‍കുന്നതോടെ കെ കെ ശൈലജ സ്വന്തം നാടായ മട്ടന്നൂരില്‍ മത്സരിക്കാനുളള സാധ്യത ഏറിയിരുന്നു. ഈ സാഹചര്യത്തില്‍ ടിവി രാജേഷിന് പകരം ജയരാജന്‍ സ്വന്തം നാടായ കല്ല്യാശേരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയത്.

നാല് ,അഞ്ച് തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗം ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രണ്ടിലധികം തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മാറി നില്‍ക്കണം എന്ന തീരുമാനം നടപ്പിലാക്കിയാല്‍ ഇ.പി ജയരാജന്‍ ഇത്തവണ മത്സരിക്കില്ല. അദ്ദേഹം മത്സരിക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →