പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ സ്വന്തം വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പളളി കിഴക്കേതില്‍ കെ.എബ്രാഹം(കൊച്ചുമോന്‍-52) ആണ് മരിച്ചത്. 26.02.2021 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഓട്ടം വിളിക്കാന്‍ വന്നവര്‍ ആരെയും കാണാതെ വന്നപ്പോള്‍ വീടിനുളളില്‍ കയറി നോക്കിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ കൊച്ചുമോനെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. ഭാര്യയുമായി പിണങ്ങി തനിച്ചാണ് കൊച്ചുമോന്‍ താമസിച്ചിരുന്നത്. .
വെള്ളിയാഴ്ച രാത്രി മറ്റുമൂന്നു പേരുമായി ചേര്‍ന്ന് വീട്ടില്‍ വെച്ച് മദ്യപിച്ചിരുന്നു. അതിനിടെയുണ്ടായ വാക്കുതര്‍ക്കമാവാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായി പോലീസ് കരുതുന്നത്. . ഇയാള്‍ക്കൊപ്പം മദ്യപിക്കാന്‍ വന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.