മാനന്തവാടി: ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. പ്രാദേശിക വികാരം കോൺഗ്രസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അനിൽകുമാർ പറഞ്ഞു. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അനിൽകുമാർ വ്യക്തമാക്കി.
വയനാട് ഡിസിസി സെക്രട്ടറിയായ അനിൽകുമാർ യുഡിഎഫ് സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിൽ കുമാറിന്റെ രാജിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.