റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

35 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

February 26, 2021 - 11:20 am

പെരിന്തല്‍മണ്ണ: കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 35 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ് (47) അമോല്‍ (37) എന്നിവരാണ് പിടിയിലായത്.

അബ്ബാസോ ജ്ഞാനദേവ് പെരിന്തല്‍മണ്ണ ധീരജ് വീട്ടിലും, അമോല്‍ മണ്ണാര്‍ക്കാട് പെരുമ്പടാരിയിലും സ്ഥിരതാമസക്കാരാണ്. 25.02.2021 വ്യാഴാഴ്ച പെരിന്തല്‍മണ്ണ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പെരിന്തല്‍മണ്ണ ഹൗസിംഗ് കോളനി റോഡില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ശശി, ജൂണിയര്‍ എസ്‌ഐ പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അന്തര്‍ സംസ്ഥാന പണമിടപാട് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പണവും രണ്ട് മൊബൈല്‍ഫോണുകളും സഹിതമാണ് ഇവരെ പിടികൂടിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കെട്ടുകളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ഗിയര്‍ലിവറിനോട് ചേര്‍ന്നാണ് പണം സൂക്ഷിക്കുന്നതിനുളള പ്രത്യേക അറയുണ്ടാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *