റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംവിധായകൻ ജിത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരിലേക്ക്

February 23, 2021 - 7:06 pm

കൊച്ചി: ദൃശ്യം 2 ന് ശേഷം സംവിധായകൻ ജിത്തു ജോസഫ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. ഇതിന്റെ ജോലികൾ അണിയറയിൽ നടക്കുന്നു എന്ന് സംവിധായകൻ അറിയിച്ചു.

ദൃശ്യം 2 ന്റെ മികച്ച വിജയത്തിന് ശേഷം ഒരുങ്ങുന്ന ഈ പുതിയ ചിത്രം വിചാരിച്ച കാര്യങ്ങൾ ശരിയായ രീതിയിൽ നടന്നാൽ ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. 2013 പുറത്തിറങ്ങിയ മെമ്മറീസ് പോലൊരു ചിത്രം ആകാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ പ്രഖ്യാപനത്തിനുശേഷം പുറത്തുവരും. അതേസമയം ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് സംവിധായകൻ ഇപ്പോൾ. ആദ്യഭാഗത്തിൽ നായകനായി അഭിനയിച്ച വെങ്കിടേഷ് തന്റെ വേഷം വീണ്ടും അവതരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *