റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദാദ്രാ നാഗർ ഹവേലി ലോക്‌സഭാ അംഗം മോഹൻ ദേൽഖർ മരിച്ച നിലയിൽ

February 22, 2021 - 6:56 pm

മുംബൈ: ദാദ്രാ നാഗർ ഹവേലി ലോക്‌സഭാ അംഗത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹൻ ദേല്ഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈയിലെ ഹോട്ടൽ മുറിയിലാണ് തിങ്കളാഴ്ച (22/02/21) രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

1989 ലാണ് മോഹൻ ആദ്യമായി ലോക്‌സഭയിൽ അംഗമാകുന്നത്. തുടർന്ന് 1991 ലും 96 ലും കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലെത്തി. 1999 ലും 2004 ലും സ്വതന്ത്രനായും ഭാരതീയ നവശക്തി പാർട്ടി സ്ഥാനാർത്ഥിയായും വിജയിച്ചിട്ടുണ്ട്. 2020 ൽ മോഹൻ ദേൽഖർ ജെഡിയുവിൽ ചേർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *