റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐപിഎസ് തല അഴിച്ച് പണി ഉടന്‍: ജമ്മു കശ്മീര്‍, ഡല്‍ഹിയിലും ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം വരും

February 22, 2021 - 2:42 pm

ന്യൂഡല്‍ഹി: 29 ഐപിഎസ് ഉദ്യോഗസ്ഥരെ കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എസിസി) എംപാനല്‍ ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് ഡയറക്ടറേറ്റ് ജനറല്‍ (ഡിജി) തലത്തില്‍ അഴിച്ച് പണി വരുന്നു. സിആര്‍പിഎഫ് ഡി ജി ആനന്ദ് പ്രകാശ് മഹേശ്വരി അടക്കം നിര്‍ണായക സ്ഥാനത്തുള്ള ഉദ്യോഗസ്ഥര്‍ ഈ മാസം വിരമിക്കുന്നുണ്ട്. കൂടാതെ എന്‍സിബി, എന്‍എസ്ജി, ബിപിആര്‍- ഡി, എന്‍എച്ച്ആര്‍സി ഇന്‍വെസ്റ്റിഗേഷന്‍ ഹെഡ് തുടങ്ങിയ തസ്തികകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. കൂടാതെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഐപിഎസ് തലത്തില്‍ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥരെ താഴ് വരയില്‍ നിന്ന് സെന്‍ട്രല്‍ ഡെപ്യൂട്ടേഷനായി അയച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ജമ്മു കശ്മീര്‍ പുന സംഘടന നിയമം 2019 ഭേദഗതി പ്രകാരം ഓള്‍ ഇന്ത്യ സര്‍വീസിലെ ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥര്‍ യൂണിയന്‍ ടെറിറ്ററി കേഡറിന്റെ ഭാഗമാണ്. അതിനാല്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരെ ഇനി ഡല്‍ഹി, പുതുച്ചേരി, ആന്‍ഡമാന്‍, നിക്കോബാര്‍ തുടങ്ങി എല്ലാ കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും മാറ്റാം. മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളിലുള്ളവരെ കശ്മീരിലേക്കും മാറ്റാം.1986 ബാച്ച് മുതല്‍ 1988 ബാച്ച് വരെയുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് നിലവില്‍ ഡിജി തസ്തികയിലേക്ക് കാത്തിരിക്കുന്നത്. പുന ക്രമീകരണത്തിനു പുറമേ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലേക്കും ഡിജി ലെവല്‍ ഓഫീസര്‍മാരെ നിയമിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *