റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16.25 കോടി,ക്രിസ് മോറിസ് സ്വന്തമാക്കിയത് ഐ.പി.എല്‍. ചരിത്രത്തിലെ എക്കാലത്തേയും വലിയ തുക

February 19, 2021 - 10:24 am

ചെന്നൈ: ഐ.പി.എല്‍. ചരിത്രത്തിലെ എക്കാലത്തേയും വലിയ തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്
ഇതോടെ യുവരാജ് സിങിന്റെ (16 കോടി രൂപ) റോയല്‍ ചലഞ്ചേഴ്സിലേക്കുള്ള വരവിന്റെ റെക്കോഡ് മോറിസ് മറികടന്നു. കഴിഞ്ഞ സീസണില്‍ 10 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സില്‍ കളിച്ച മോറിസ് മികച്ച പ്രകടനം നടത്തിയിരുന്നു. 75 ലക്ഷം രൂപയായിരുന്നു മോറിസിന്റെ അടിസ്ഥാന വില.പഞ്ചാബ് കിങ്സും ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സുമാണ് മോറിസിനായി പൊരുതിയത്. മോറിസ് നേരത്തേയും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചിട്ടുണ്ട്. 70 മത്സരങ്ങളില്‍നിന്ന് 80 വിക്കറ്റുകളും 551 റണ്ണുമാണു മോറിസിന്റെ നേട്ടം. കഴിഞ്ഞ സീസണില്‍ ഒന്‍പത് കളികളിലായി 12 വിക്കറ്റെടുത്തു. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണിനെ 15 കോടി രൂപയ്ക്കും സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്കും റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. പേസര്‍ ജായ് റിച്ചാഡ്സണിനെ 14 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *